ഹത്റാസ് ബലാത്സംഗ കേസില്‍ പെണ്‍ക്കുട്ടിയുടെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് തുടര്‍ച്ചയായാണ് തീരുമാനം.
പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍ക്കാനും തീരുമാനിച്ചു. കുടുംബവുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഹത്റാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധന നടത്തണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‌റെ നീക്കവും വിവാദത്തിലായിരുന്നുകൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊന്‍പതുകാരി ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്.