ഹത്രാസ് : ഹത്രാസ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി സി.ബി.ഐ റിപ്പോർട്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന യുപി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് സിബിഐയുടെ കണ്ടെത്തൽ. കുറ്റപത്രം സിബിഐ ഹത്രാസിലെ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സിബിഐ കുറ്റം ചുമത്തിയിട്ടുമുണ്ട്.
അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സിബിഐയുടെ ആവശ്യത്തെത്തുടര്‍ന്ന് ഹത്രാസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു. ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25-ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസിലെ നാല് പ്രതികളും ഒരുപോലെ കുറ്റം ചെയ്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. യു.പി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസിൽ രണ്ടുമാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് ഉത്തര്‍പ്രദേശ് ഹത്രാസിലെ ഇരുപതുകാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്.ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. വലിയ വിവാദങ്ങൾക്കൊടുവിലാണ് യു.പി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്റ്റംബര്‍ 30-ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം അര്‍ദ്ധരാത്രി സംസ്‌കരിച്ചത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. കേസിൽ അറസ്റ്റിലായ സന്ദീപ്, ലവ് കുശ്, രവി, രാമു എന്നിവര്‍ക്കെതിരെ ബലാൽസംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.