മുഖ്യമന്ത്രി പറഞ്ഞ വിവാദ നായകന്റെ തൊപ്പി തനിക്ക് ചേരില്ലെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം : മുഖ്യമന്ത്രി പറഞ്ഞ വിവാദ നായകന്റെ തൊപ്പി തനിക്ക് ചേരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മൂന്നാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് താന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി മന്ത്രിക്ക് മുന്നോട്ട് പോകാം. ഒന്നാം തീയതി വരെ കാത്തിരിക്കാം എന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാര്‍ വിഷയത്തിലെ മുഖ്യമന്ത്രി വിളിച്ച യോഗത്തെ ചൊല്ലി സിപിഎം – സിപിഐ പോര് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കാനത്തിന്റെയോ സിപിഎമ്മിന്റെയോ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.

വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വിവാദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും പിണറായി വ്യക്തമാക്കി.

വിവാദങ്ങള്‍ മൂലം പദ്ധതികളൊന്നും സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. പ്രകടന പത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ വിവാദ വീരന്മാരാണെന്നും. എല്ലാം തങ്ങളുടെ കൈയ്യിലാണെന്നാണ് ഇവര്‍ കരുതുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

മുമ്പും ഈ വിവാദ വീരന്മാര്‍ സര്‍ക്കാരിനെ വഴി തെറ്റിച്ച അനുഭവമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവാദ വീരനെന്ന തൊപ്പി തനിക്ക് ചേരില്ലെന്ന മറുപടിയാണ് കാനം നല്‍കിയത്.

Top