കേരളത്തിന് കൈത്താങ്ങുമായി ഹ്യുണ്ടായി;ഒരു കോടി രൂപ നല്‍കി

കേരളത്തിന് കൈത്താങ്ങുമായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപയാണ് ഹ്യുണ്ടായി ഇന്ത്യ കൈമാറിയത്. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സഹായധനം കൈമാറിയത്.

image

ഹ്യുണ്ടായിക്ക് പുറമെ, മറ്റ് വാഹന നിര്‍മാതാക്കളും കേരളത്തിന് സഹായവുമായെത്തിയിരുന്നു. ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ് ഒരു കോടി രൂപയും, ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്‍സ് 30 ലക്ഷം രൂപയും ധനസഹായം നല്‍കിയിരുന്നു.

ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ്വാഗണ്‍, ബിഎംഡബ്ല്യു തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് റോഡ് സൈഡ് അസിസ്റ്റന്‍സും സൗജന്യ സര്‍വ്വീസും ഉറപ്പ് നല്‍കിയിട്ടുണ്ട്.

Top