ക്യാമറകള്‍ക്കു പകരം രഹസ്യനിരീക്ഷണത്തിനായി ‘ഹാവെന്‍’ ആന്‍ഡ്രോയിഡ് ആപ്പ്

ഹസ്യ ക്യാമറകള്‍ക്കു പകരം രഹസ്യ നിരീക്ഷണത്തിനായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടേയും സിഐഎയുടെയും മുന്‍ ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡനാണ് പുതിയ പദ്ധതിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.

‘ഹാവെന്‍’ എന്ന ആപ്ലിക്കേഷനിലൂടെയാണ് പുതിയ സാങ്കേതിക വിദ്യ പ്രാപ്തമാക്കിയിരിക്കുന്നത്.

ഫ്രീഡം ഓഫ് പ്രസ് ഫൗണ്ടേഷനും ദി ഗാര്‍ഡിയന്‍ പ്രൊജക്റ്റും ചേര്‍ന്നാണ് ഹാവെന്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.

ഹാവെന്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പരിസരത്തുണ്ടാകുന്ന ചലനങ്ങള്‍, ശബ്ദം, പ്രകാശം എന്നിവ തിരിച്ചറിഞ്ഞ് അപ്രതീക്ഷിതമായി കയറി വരുന്ന അതിഥികളെയും അതിക്രമിച്ചുകടക്കുന്നവരെയും നിരീക്ഷിക്കാന്‍ സാധിക്കും.

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.

ശബ്ദവും ചലനവും തിരിച്ചറിഞ്ഞ് പരിസരത്തെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ഹാവെന്‍ ആപ്പിന്റെ ലക്ഷ്യം.

റെക്കോര്‍ഡ് ചെയ്യപ്പെടുന്ന എല്ലാ വിവരങ്ങളും ഫോണില്‍ തന്നെയാണ് ഹാവെന്‍ ആപ്പ് സൂക്ഷിക്കുക.

ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നിങ്ങളെ അറിയിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്.

വിലകുറഞ്ഞ ചെറിയ ആന്‍ഡ്രോയിഡ് ഫോണില്‍ പോലും പ്രവര്‍ത്തിക്കും എന്നതാണ് ഹാവെന്‍ ആപ്പിന്റെ സവിശേഷത.

സ്മാര്‍ട്ട്ഫോണുകളിലുള്ള വിവിധ സെന്‍സറുകള്‍ പ്രയോജനപ്പെടുത്തിയാണ് ഹാവെന്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതിലൂടെ പരിസരത്തുള്ള ചെറിയ അനക്കം പോലും റെക്കോര്‍ഡ് ചെയ്യാന്‍ ആപ്ലിക്കേഷന് സാധിക്കും.

ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ മുതലുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഹാവെന്‍ ആപ്പ് പ്രവര്‍ത്തിക്കും.

Top