കനകദുര്‍ഗയ്ക്ക് പൊലീസ് സുരക്ഷയിലും വധഭീഷണിയുണ്ട്; വെളിപ്പെടുത്തലുമായി ബിന്ദു

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി കനകദുര്‍ഗയ്ക്ക് പൊലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍ കനകദുര്‍ഗയുടേതെന്നും ബിന്ദു പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ തന്റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് ബിന്ദു പറയുന്നു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആക്രമണസാധ്യത പൊലീസും തള്ളിക്കളയുന്നില്ല.ശബരിമല ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു.

നിലവില്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലാണ് കനകദുര്‍ഗ കഴിയുന്നത്. അവിടെ നിന്ന് പുറത്തിറങ്ങാനോ സന്ദര്‍ശകരെ കാണാനോ അനുവാമില്ല. ഫോണ്‍ ചെയ്യാനും നിയന്ത്രണങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പോലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഈ പൊലീസുകാര്‍ ബിന്ദുവിന് അകമ്പടിയുണ്ട്.

Top