വാഷിങ്ടണ്‍: രാഷ്ട്രീയ നേട്ടത്തിനായി ഗെയിം ഓഫ് ത്രോണ്‍സിലെ ചിത്രങ്ങളും രംഗങ്ങളും ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് എച്ച്ബിഒ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ കൗണ്‍സെല്‍ റോബര്‍ട്ട് മ്യൂളര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയ ദിവസം ഗെയിം ഓഫ് ത്രോണ്‍ മീം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ച് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നാണ്
പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞ നവംബറിലും ഗെയിം ഓഫ് ത്രോണ്‍സിലെ വിഖ്യാത സംഭാഷണമായ വിന്റര്‍ ഈസ് കമിങ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.