ജെ.എന്‍.യുവില്‍ സുരക്ഷ ഒരുക്കാന്‍ പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ സുരക്ഷ ഒരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് എത്താന്‍ സുരക്ഷ നല്‍കണമെന്നാണ് ഡല്‍ഹി പൊലീസിന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനം പൊലീസ് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിര്‍ദ്ദേശം.

Top