കൊച്ചി: എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും നടപ്പാക്കാനുള്ള ഊര്‍ജവുമാണെന്ന് ഹൈക്കോടതി ആരാഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എല്ലാം ജനത്തിന്റെ അമിതപ്രതീക്ഷ മാത്രമാവരുതെന്നും കോടതി വിലയിരുത്തി. മൂന്നാര്‍ ലൗഡെയില്‍ ഒഴിപ്പിക്കലിന് അനുമതി നല്‍കിയ വിധിയിലാണ് കോടതിയുടെ വിമര്‍ശനങ്ങള്‍.
കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒട്ടേറെ കോടതി വിധികള്‍ നിലവിലുണ്ട് ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടതെന്നും ഹൈക്കോടതി വിലയിരുത്തി.
‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തിന്‍ വന്നത്.