കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
ഹര്‍ജി പരിഗണനാര്‍ഹം പോലുമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തക്കകാരണമില്ലെന്നും കോടതി വ്യക്തമാക്കി .
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
നാലു സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍.എസ്.ശശികുമാറായിരുന്നു മുഖ്യമന്ത്രിക്കെതിരെ ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.