തിരുവനന്തപുരം: ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭയില്‍ നിരാഹാരം കിടന്ന പ്രതിപക്ഷ എംഎല്‍എമാരെ വെട്ടിലാക്കി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരായ സിഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്
കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. മന്ത്രിയുടെ വാദങ്ങള്‍ കേട്ടില്ലെന്നും മന്ത്രിക്കെതിരെ മാത്രം പരാമര്‍ശങ്ങള്‍ നടത്തിയത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.
ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു.
അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു.
സെപ്തംബര്‍ 14 ന് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ സമര്‍പ്പിക്കാനും ലോകായുക്ത നിര്‍ദേശിച്ചു.