മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനാണ് ഹൈക്കോടതി നടപടി. അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസില്‍ മറ്റാര്‍ക്കെങ്കിലും കക്ഷി ചേരാന്‍ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഷെരീഖ് കോടതിയെ സമീപിച്ചത്.

മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ നിര്‍ണായകമാണ് സുരേന്ദ്രന്റെ ഹര്‍ജി

Top