കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.
ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.