കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജ്ഞാപനത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഒരു മാസത്തിനു ശേഷം ഹൈക്കോടതി വാദം കേള്‍ക്കും.
വിജ്ഞാപന പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറല്‍, ബിഎസ്‌സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്ത് വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും.
സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗികമാണെന്ന് കാട്ടിയാണ് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ
നടപടി.