തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്, വിദഗ്ധ ചികിത്സവേണമെന്ന് നിസാം കോടതിയില്‍

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യവസായി നിസാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി.

നിസാം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച് തന്നെ വിട്ടയക്കണമെന്നുമാണ് നിസാമിന്റെ ആവശ്യം.

സെഷന്‍സ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

സെഷന്‍സ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ഹൈക്കോടതിയുടെ മൂന്ന് ബെഞ്ചുകള്‍ പിന്‍മാറിയിരുന്നു. പുതിയ അപേക്ഷ നാലാം ബെഞ്ചിലാണ് പരിഗണിക്കുന്നത്

Top