സര്‍ക്കാര്‍ ഹര്‍ജി തള്ളി ; സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി

Saji Basheer

കൊച്ചി : കെല്‍പാം മുന്‍ എം.ഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. സജി ബഷീറിനെ നിയമിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി.

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് മാറ്റിനിര്‍ത്തിയതിനെതിരെ ഇയാള്‍ നല്‍കിയ ഹര്‍ജിയില്‍ 2016 ആഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാറിന്റെ പുനഃപരിശോധന ഹര്‍ജി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് സജി ബഷീറെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ക്രിമിനല്‍ക്കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സ് കേസുള്ളതിനാല്‍ സജിയുടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് സജി ബഷീറിനെ കെല്‍പാം എം.ഡിയായി നിയമിച്ചത്.

Top