പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് ; എ.ഡി.ജി.പിയുടെ മകളുടെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

ADGP Sudhesh Kumar

കൊച്ചി: തിരുവനന്തപുരത്ത് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ തനിക്കെതിരെ എടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

തന്റെ കൈയ്യില്‍ കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ വാദം. ഗവാസ്‌കറിന് പരിക്കില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയെന്നാണു വിവരം. ഇതെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകള്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

Top