ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസ് ; തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Cardinal Mar George Alenchery

കൊച്ചി : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ സഭാ ഭൂമി വില്‍പനയിലൂടെ സഭയെ വഞ്ചിച്ചു എന്ന കേസില്‍ ആണ് തുടര്‍നടപടി സ്റ്റേ ചെയ്തത്.

തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയാണ് വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കു പുറമേ സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ പ്രതികള്‍.

Top