കൊച്ചി : സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസെടുക്കാന്‍ വൈകിയതിലാണ് വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാല്‍ മനസിലാവില്ലേയെന്ന് കോടതി ചോദിച്ചു.
സര്‍ക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകര്‍പ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞു. അവധി ദിവസങ്ങളായത് കൊണ്ടെന്നാണ് സര്‍ക്കാര്‍ ഇതിനു നല്‍കിയ വിശദീകരണം.