ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് കേരളത്തില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കരുതെന്ന് എച്ച്.ഡി. ദേവഗൗഡ

ബംഗളൂരു: എന്‍.ഡി.എയില്‍ ചേര്‍ന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് എതിര്‍പ്പുള്ള നേതാക്കളെ ഒരുമിച്ചുചേര്‍ക്കാനായി ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു കേരളത്തില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിന് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ വിലക്ക്. പാര്‍ട്ടി നിര്‍വാഹക സമിതി അംഗങ്ങളാരും പങ്കെടുക്കരുതെന്നാണ് ഗൗഡയുടെ നിര്‍ദേശം.

നവംബര്‍ 15ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗം വിളിക്കാന്‍ സി.കെ. നാണുവിന് ദേശീയ അധ്യക്ഷന്‍ അനുമതി നല്‍കിയിട്ടില്ല. ആധികാരികതയില്ലാതെയാണ് യോഗം വിളിച്ചത്. ഇത് പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതില്‍ നിരവധി നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഇവരെ ഒരുമിച്ചുചേര്‍ത്ത് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കേരളത്തിലെ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. സഖ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് പുറത്തായ കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമും യോഗത്തിനെത്തുമെന്നാണ് കരുതുന്നത്.

Top