വിപണി മൂല്യം; ഏഴു ലക്ഷം കോടി കടന്ന് എച്ച്ഡിഎഫ്സി ബാങ്ക്

മുംബൈ: വിപണി മൂല്യം ഏഴു ലക്ഷം കോടി മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനി എന്ന നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്സി ബാങ്ക്. ബാങ്കിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ മറികടന്നത് വ്യാഴാഴ്ചയിലെ വ്യാപാരത്തിലാണ്.

ലോകത്തെ ബാങ്കുകളുടെ മൂല്യം വിലയിരുത്തുകയാണെങ്കില്‍ 26ാം സ്ഥാനത്താണ് എച്ച്ഡിഎഫിസി ബാങ്കുള്ളത്. കമ്പനിയുടെ അറ്റാദായത്തിലും തുടര്‍ച്ചയായി 20 ശതമാനത്തിലേറെ വളര്‍ച്ചയുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക് ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ 110ാം സ്ഥാനത്താണുള്ളത്. ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍പ്രകാരമാണിത്. 100 ബില്യണ്‍ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്പനികളാണ് ഈ പട്ടികയിലുള്ളത്.

Top