മുംബൈ: എച്ച്.ഡി.എഫ്.സി.യിലെ ഓഹരികള്‍ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ഓഹരികള്‍ വിറ്റഴിച്ചു. എന്നാല്‍ പൂര്‍ണമായി ഒഴിവാക്കിയോ എന്നതില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ജൂണ്‍ 30-ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയില്‍ പ്രധാന നിക്ഷേപകരുടെ കൂട്ടത്തില്‍നിന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കി.
മാര്‍ച്ച് 31-ന് എച്ച്.ഡി.എഫ്.സി.യില്‍ 1.01 ശതമാനം ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യം വലിയതോതില്‍ ഇടിയുകയും ചെയ്തിരുന്നു.