മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് കുറിച്ച ഫേസ്ബുക് പോസ്റ്റിൽ തന്റെ മരണത്തെ കുറിച്ചും അനിൽ പരാമർശിച്ചിരുന്നു

സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് നടൻ അനിൽ നെടുമങ്ങാടിന്റെ വിയോഗം. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അദ്ദേഹം മുങ്ങി മരിക്കുകയായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുന്നേ അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. സംവിധായകൻ സച്ചിയെ കുറിച്ചുള്ള പോസ്റ്റിൽ തന്റെ മരണത്തെ കുറിച്ചും അനിൽ പരാമർശിച്ച് പോകുന്നുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റ്‌ ഇങ്ങനെ, ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.

Top