കാമുകിയുമായി പിരിഞ്ഞു സ്കൂട്ടർ തീ വെച്ചു നശിപ്പിച്ഛ് കാമുകൻ

ബംഗളൂരു: കാമുകിയുമായി പിരിഞ്ഞ നിരാശയിൽ യുവാവ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അവളുടെ സ്കൂട്ടർ കത്തിച്ചു നശിപ്പിക്കുകയും ചെയ്തു. വടക്കൻ ബെംഗളൂരുവിലെ വിദ്യാറാണ്യപുരത്താണ് സംഭവം.

തന്റെ അമ്മയുടെ എതിർപ്പു കാരണം കഴിഞ്ഞ വർഷം തന്നെ യുവാവുമായുള്ള ബന്ധം അവസാനി പ്പിച്ചിരുന്നു വെന്ന് വിദ്യാർത്ഥിനി പറയുന്നു. കഴിഞ്ഞ ജനുവരി 12ന് യുവാവ് യുവതിയുടെ വീടിന്റെ പരിസരം സന്ദർശിക്കുകയയും അവളെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച അവസരത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻ വശം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

 

Top