പ്രണയം ഉപേക്ഷിക്കാൻ സ്റ്റേഷനിൽ വിളിച്ച് യുവാവിനെ പോലീസ് മർദിച്ചെന്നു പരാതി

love jihad

തൃശൂർ: പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ നിർബന്ധിച്ച് യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. തൃശ്ശൂർ സ്വദേശി സുജിത്ത് ആണ് ഒല്ലൂർ പൊലീസിനെതിരെ രംഗത്തെത്തിയത്. പ്രണയം ഉപേക്ഷിക്കാൻ സ്റ്റേഷനിൽ വിളിച്ച് വരുത്തി കഴുത്തിലും കാലിലും മർദിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ ചിത്രം സുജിത്ത് സുഹൃത്തുക്കളുമായി പങ്കുവച്ചെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടെന്നും ഇതിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചെതന്നുമാണ് വിശദീകരണം. സംഭവത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് സുജിത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം.

Top