ഡൽഹി: ആശുപത്രി ജീവനക്കാരുടെയും നഴ്സുമാരുടെയും സഹകരണമുണ്ടാവുകയാണെങ്കിൽ ഒരുമാസം കൊണ്ട് ഡൽഹിയിലെ മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകാനാകുമെന്ന് സംസ്ഥാനത്തെ പ്രതിരോധ കുത്തിവെപ്പ് ചുമതലയുള്ള ഓഫീസർ സുരേഷ് സേത്ത് പറഞ്ഞു. ആശുപത്രി ജീവനക്കാരെയും നഴ്സുമാരെയും വാക്സിനേഷൻ ഉദ്യമത്തിനായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ മുഴുവൻ ജനങ്ങൾക്കും എളുപ്പത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താം.
ഡൽഹിയിലെ മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ഡൽഹി സർക്കാർ ശേഖരിക്കുന്നുണ്ടെന്നും സുരേഷ് പറഞ്ഞു. വാക്സിൻ ലഭ്യമായാൽ വെറും മൂന്ന് ദിവസത്തിനുള്ളിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഇത് നൽകാം. അതിനു അവശ്യമായ ഉപകരണങ്ങളും കോൾഡ് സ്റ്റോറേജ് സ്ഥലവുമുണ്ട്, ഞങ്ങൾ തയ്യാറാണ്. ഡൽഹിയെ തകർക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും സേത്ത് പറഞ്ഞു.