ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോഹ്ലി രാജിവെച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയാണ് കോഹ്ലി നായകസ്ഥാനം ഉപേക്ഷിച്ചത്. ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഏകദിന, ടെസ്റ്റ് ടീം നായകസ്ഥാനവും കോഹ്ലി ഉപേക്ഷിച്ചു. ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷനായിരിക്കെയാണ് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നത്.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് ശര്‍മ്മ തയ്യാറായിരുന്നില്ല. തന്റെ നിര്‍ബന്ധം മൂലമാണ് രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ നായകനായത്. ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ചത് നല്‍കുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും ഗാംഗുലി വ്യക്തമാക്കി.
കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നില്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന് വ്യക്തമാക്കുകയാണ് സൗരവ് ഗാംഗുലി. താന്‍ ഇക്കാര്യം പലതവണ മുമ്പ് പറഞ്ഞിട്ടുണ്ട്. ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് കോഹ്ലി പറഞ്ഞു. എങ്കില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നായകസ്ഥാനത്ത് നിന്ന് മാറാന്‍ താന്‍ നിര്‍ദ്ദേശിച്ചതായും ഗാംഗുലി വ്യക്തമാക്കി.