മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെ തുടര്‍ന്ന് റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചെന്ന് വിരാട് കോലിയുടെ റസ്റ്ററന്റിനെതിരേ ആരോപണവുമായി യുവാവ്. തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ആരോപണം.
ഡ്രസ് കോഡ് പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രവേശനം നിഷേധിച്ചതെന്നും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലെ കോലിയുടെ ‘വണ്‍ 8 കമ്യൂണ്‍’ എന്ന റസ്റ്ററന്റിന് മുന്നില്‍ നിന്നെടുത്തതാണ് ഈ വീഡിയോ. ഇത്ര ദൂരം യാത്ര ചെയ്ത് വന്നിട്ടും തന്നെ അകത്തേക്ക് കടത്തിവിട്ടില്ലെന്നും നിരാശയോടെ ഹോട്ടല്‍ റൂമിലേക്ക് തിരിച്ചുപോകുകയാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
നിമിഷനേരത്തിനുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് വിവേചനമാണെന്നും അംഗീകരിക്കാനാകില്ലെന്നും ഇതിന് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വണ്‍ 8 കമ്യൂണിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ക്ക് താഴെയും ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ റസ്റ്ററന്റിനെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ബാല്യകാല സുഹൃത്തായ വാര്‍തിക് തിഹാരയുമായി ചേര്‍ന്നാണ് വിരാട് കോലി ‘വണ്‍ 8 കമ്മ്യൂണ്‍’ എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങിയത്. ഡല്‍ഹിയില്‍ ആദ്യ റസ്റ്ററന്റ് തുടങ്ങിയ ‘വണ്‍ 8 കമ്മ്യൂണ്‍’ നിലവില്‍ ജുഹു, പുണെ, കൊല്‍ക്കത്ത, ഡല്‍ഹി മാള്‍ റോഡ്, ഡല്‍ഹി പഞ്ചാബി ബാഗ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
A person was not allowed to #ViratKohli𓃵’s restaurant for wearing DHOTI
People with shorts were allowed
Cats were allowed tooBut wearing Dhoti not allowed 🚫
Isn’t this discrimination ?— Vineeth K (@DealsDhamaka) December 2, 2023