കാരയ്ക്കല്‍: തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ അഞ്ച് വയസുകാരിയെ സ്‌കൂളിനുള്ളില്‍ വെച്ച് പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര്‍ പക്കിരിസാമിയെ അറസ്റ്റ് ചെയ്തത്.
സ്‌കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ അസ്വഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡനകഥ പുറത്ത് വരുന്നത്.
സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ അറസ്റ്റിനായി ആവശ്യമുയരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കമുള്ള ഗ്രാമവാസികള്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. പൊലീസ് ഇടപ്പെട്ടാണ് ഗ്രാമവാസികളെ ശാന്തരാക്കിയത്.
മാത്രമല്ല, സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.