സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ പ്രത്യേക അക്കൗണ്ട് ആണ് ആരംഭിക്കുക. പലരും സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ തയ്യാറാണ്. ഇത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയും മറ്റും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതിയെന്നും കെ.എന്‍ ബാലഗോപാല്‍.
പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ക്ക് 9.8 കോടി. കാന്‍സര്‍ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാന്‍ 14 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. ആരോഗ്യ സര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ വകയിരുത്തി. പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. ഹോമിയോയ്ക്ക് 6.83 കോടി. ആരോഗ്യമേഖലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് 27.6 കോടി. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന് 5.52 കോടി. 2,547 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി.
ആരോഗ്യ മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി. മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിന് 217 കോടി. 5 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 6.67 കോടിയും ആര്‍ദ്രം പദ്ധതിക്ക് 28.88 കോടി രൂപയും വകയിരുത്തി. കനിവ് പദ്ധതിക്ക് 80 കോടി. മെഡിക്കല്‍ കോളജുകളിലെ മാലിന്യ സംസ്‌കരണത്തിന് 13 കോടി രൂപ.