തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഇന്നുമുതൽ ( മാർച്ച് ഒന്ന്) ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14ന് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി 28 വരെ വീണ്ടും ദീർഘിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ രണ്ടുതവണയാണ് സമയം ദീർഘിപ്പിച്ചു നൽകിയത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്‌സിൻ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ ഡോക്ടർമാർക്കെതിരെ അടക്കം നടപടിയെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോയത്.