യുവാക്കള്‍ക്ക് ബോധവത്ക്കരണം; ചെരിപ്പിടാതെ ആകാശ് ഓടിയത് അബുദാബി മുതല്‍ ദുബായ് വരെ

ബുദാബിയില്‍ നിന്ന് ദുബായ് വരെ ഓടിയെത്തി മലയാളിയായ ആകാശ് നമ്പ്യാര്‍. എന്നാല്‍ ഇതിലും കൗതുകമുണര്‍ത്തുന്ന കാര്യം ആകാശ് ഓടിയത് നഗ്നപാദനായാണ് എന്നതാണ്. ആരോഗ്യമുള്ള ശരീരത്തിന് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ് 118 കിലോമീറ്ററുകള്‍ താണ്ടിയത്. ഒറ്റയ്ക്കാണ് ആകാശ് ഓടിയത്. 27 മണിക്കൂര്‍ സമയമാണ് ആകാശിന് തന്റെ വിജയത്തിലെത്താന്‍ വേണ്ടി വന്നത്. യുഎയിലെ യുവാക്കളിലേക്ക് ആരോഗ്യ സന്ദേശമെത്തിക്കുക എന്നതാണ് ഈ മലയാളിയുടെ ലക്ഷ്യം. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കുക എന്നതായിരുന്നു ആകാശിന്റെ ലക്ഷ്യം.

പൊണ്ണത്തടിയും പുകവലിയും ഇന്ന് യുവാക്കളെ വരെ രോഗികളാക്കുന്നു. ഇതിനെങ്ങനെ ബോധവത്ക്കരണം നടത്താമെന്നാലോചിച്ചപ്പോഴാണ് സുഹൃത്തായ ഖാലിദ് അല്‍ സുവൈജി അബുദാബിയില്‍ നിന്ന് മക്ക വരെ ഓടിയത് ശ്രദ്ധയില്‍പ്പെട്ടത്. അങ്ങനെയാണ് താന്‍ ഈ വഴി സ്വീകരിച്ചതെന്നും ആകാശ് പറയുന്നു. എന്നാല്‍ ആകാശിന്റേത് ഇത് രണ്ടാം അള്‍ട്രാ മാരത്തണ്‍ ആണ്. ഇതിനു മുന്‍പ് കൊളംബോ മുതല്‍ പുനവതുന വരെ 120 കി. മീ ഓടിയിട്ടുണ്ട് ആകാശ്.

Top