കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന.
യാതൊരു സൗകര്യങ്ങളും ഇല്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ക്യാമ്പില്‍ കഴിയുന്നതെന്ന് പരിശോധനയില്‍ ബോധ്യമായി. 700 ഓളം തൊഴിലാളികള്‍ പാര്‍ക്കുന്ന ക്യാമ്പില്‍ വളരെകുറച്ച് ശുചിമുറികള്‍ മാത്രമാണുള്ളത്. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കി.