നിപ വൈറസ്; സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേര്‍ക്കും രോഗമില്ലെന്ന്

nipah 1

കൊച്ചി: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേര്‍ക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.

നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന 52 പേരെയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തി സൂക്ഷ്മ നിരീക്ഷണം നടത്തിയത്. ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക ഏറെക്കുറെ ഒഴിഞ്ഞിരിക്കുകയാണ്.

അതേസമയം, നിപ സ്ഥീരികരിച്ച് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ രണ്ടാംഘട്ട പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടെണ്ണം നെഗറ്റീവാണെന്ന് തെളിഞ്ഞതും ആശ്വാസമായിട്ടുണ്ട്.

Top