ചെന്നൈ: ക്വാറന്റീന് ലംഘിച്ചതിനു നടന് കമല്ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം.
ചികിത്സ കഴിഞ്ഞു ശനിയാഴ്ചയാണു നടന് ആശുപത്രി വിട്ടത്. വീട്ടിലേക്കു പോകുന്നതിനു പകരം താരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കു പോയതിനാണ് നടപടി.