തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എലിപ്പനി പടര്‍ന്നതിന് പിന്നാലെയാണ് ഡെങ്കിപ്പനി മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കുന്നത്.
ജാഗ്രത പുലര്‍ത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. സെപ്തംബര്‍ മാസത്തില്‍ മാത്രം 90 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം വളരെ കുറവാണെങ്കിലും പ്രളയജലമിറങ്ങിപ്പോയ മേഖലകളില്‍ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 369 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി. 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനിക്കായി സജ്ജീകരിച്ച താത്കാലിക ആശുപത്രികള്‍ ഡെങ്കിപ്പനി ചികിത്സക്കായും തുടരും. കൊതുക് വളരുന്നതിനുള്ള സാഹചര്യവും ഒഴിവാക്കണം. കൊതുകു നശീകരണത്തിനായി പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.