വെസ്റ്റ് നൈല്‍ പനി; രണ്ടാംഘട്ട പരിശോധനയിലും കാക്കകളില്‍ വൈറസ് കണ്ടെത്തിയില്ല

മലപ്പുറം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ആറ് വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ രണ്ടാംഘട്ട പരിശോധനയിലും കാക്കകളില്‍ വൈറസ് കണ്ടെത്താന്‍ സാധിച്ചില്ല.

പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്റെ വീടിന് സമീപത്തുള്ള എ ആര്‍ നഗറില്‍ നിന്ന് കിട്ടിയ കാക്കകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആയിരുന്നു പരിശോധന നടത്തിയത്.

മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഹമ്മദ് ഷാന്‍ എന്ന ആറ് വയസുകാരനാണ് വൈറസ് ബാധിച്ച് മരിച്ചത്.

Top