മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാത്ത രോഗമാണിതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു.

ക്യൂലക്‌സ് വഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് പടര്‍ത്തുന്നത്. അതിനാല്‍ കൊതുക് നിവാരണമാണ് വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചിരുന്നു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.

പനി മൂര്‍ച്ഛിച്ചതോടെ കുഞ്ഞിനെ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചായിരുന്നു രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് തിരിച്ചറിഞ്ഞത്.

കുട്ടിയുടെ വീട്ടിലും ബന്ധുവീട്ടിലും അടക്കം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു.

Top