കോഴിക്കോട്: നിപ്പ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കാനും ബോധവല്‍ക്കരണം നടത്തുവാനും പുതിയ ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ് രംഗത്ത്. കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി സഹകരിച്ചാണ് ആപ്പ് പുറത്തിറക്കിയത്.
നിപ്പ വൈറസിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും വ്യജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും NipahApp.Qkopy.com എന്ന നിപ്പ ഹെല്‍പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
7592808182 എന്ന ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യേണ്ടതുണ്ട്. ഇതോടെ നിപ ബാധയെ കുറിച്ചുള്ള ആധികാരികമായ സന്ദേശങ്ങള്‍ മാത്രം ആപ് മുഖേന ഫോണില്‍ ലഭിക്കും.