ന്യൂഡല്‍ഹി: ജനിതക രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് ജനങ്ങളുടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഡല്‍ഹി ജനിതക രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് മറ്റൊരു തരത്തിലുള്ള നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ജനിത രോഗങ്ങളുടെ പേരില്‍ വിവേചനം ഭരണഘടന വിരുദ്ധമാണ്. ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന് തുല്ല്യമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് മൂലം ഈ രണ്ട് അവകാശങ്ങളെയുമാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലംഘിക്കുന്നതെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റുള്ളവര്‍ക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുണ്ടോ എന്നതില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തണമെന്ന് കോടതി ഉത്തരവിട്ടു. പ്രമേഹം പോലുള്ള അസുഖമുള്ളവര്‍ക്ക് ജനിതക രോഗമാണെന്ന നിലയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നിഷേധിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രത്യേക വിഭാഗക്കാരെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.