കുവൈറ്റിലെ വിദേശികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍

കുവൈറ്റ്: കുവൈറ്റിലെ വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നു.

വിദേശികള്‍ക്കായി നിര്‍മിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലെ വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസായ 50 ദിനാര്‍ 130 ദിനാറായി കൂട്ടുക എന്നതാണ് തീരുമാനം.

ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായിട്ട് അഹ്മദി ഗവര്‍ണറേറ്റില്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്.

വിദേശികള്‍ക്കായി അഹമ്മദി, ഫര്‍വാനിയ, ജാഹറ എന്നീ മേഖലകളിലും ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൂന്ന് ആസ്പത്രികള്‍ നിര്‍മിക്കും.

ഇത് കൂടാതെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കുമെന്ന് മന്ത്രി ജമാല്‍ അല്‍ഹര്‍ബി അറിയിച്ചു.

36,793 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 300 കിടക്കകളോടെ, നാല് നിലകളുള്ള ആശുപത്രിയാണ് അഹമ്മദിയില്‍ നിര്‍മിക്കുന്നത്.

Top