ദോഹ: രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി. ആരോഗ്യ ചികിത്സ സേവനങ്ങളുമായി ബന്ധപ്പെട്ട 2021ലെ 22ാം നമ്ബര്‍ നിയമം അടിസ്ഥാനമാക്കിയാണ് സന്ദര്‍ശകരുള്‍പ്പെടെ എല്ലാ പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയത്.
ഇതുവഴി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് സെന്ററുകളിലുള്‍പ്പെടെ മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും അനിവാര്യമെങ്കില്‍ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സേവനവും ലഭിക്കുമെന്നും ഖത്തര്‍ ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ ഡോ. അല്‍ മസ്‌ലമാനി വ്യക്തമാക്കി.
ആരോഗ്യ ഇന്‍ഷുറന്‍സ് കൂടാതെ തന്നെ സ്വദേശികള്‍ക്ക് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാകുമെന്നും അത് ഭരണകൂട ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .