ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ 15 ദിവസത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ കത്ത്.
ഭൂമി ക്രമക്കേട് കേസടക്കം 82 കേസുകളാണ് അസംഖാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സെപ്തംബര്‍ 25ന് ഉച്ചയ്ക്ക് 12 മണിക്ക് രാംപൂരിലെ മഹിളാ താനയില്‍ ഹാജരാകാനാണ് അസംഖാനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഖാന്‍ ഇപ്പോള്‍ രാംപൂരില്‍ ഇല്ലെന്നും ചികിത്സയ്ക്കായി മറ്റൊരിടത്താണെന്നും അഭിഭാഷകന്‍ പൊലീസിന് നല്‍കിയ കത്തില്‍ പറയുന്നു.
ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 82 കേസുകളില്‍ 50 എണ്ണം ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ്. ബാക്കി 28 എണ്ണം ആലയഗഞ്ചിലെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും അസംഖാനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.