സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ

k.k-shylaja

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.

പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം ആശുപത്രികളില്‍ അധികമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിക്കും. ഡോക്ടര്‍മാരെ ലഭിക്കാത്തതു കൊണ്ടാണ് പല ആശുപത്രികളിലും നിയമനം വൈകുന്നതെന്ന് മന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് പനി ബാധിതര്‍ കൂടുതലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധികമായി ഒരു ലാബും പ്രത്യേക പനിവാര്‍ഡും തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Top