തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കണക്കുകള്‍ കൃത്യമായി പുറത്തുവിടും. സ്വകാര്യത സൂക്ഷിച്ച് കൊണ്ടാവും പ്രസിദ്ധീകരിക്കുക. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ കോവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്‌ഡേഷനാണ് നടത്തുന്നത്. രേഖകളില്ലാത്ത കോവിഡ് മരണങ്ങള്‍ കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.