തിരുവനന്തപുരം: കേരളത്തിലെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് മാറ്റം. സംസ്ഥാനത്ത് പോക്‌സോ കേസ് ഇരകളെ 14 വിമന്‍ ആന്റ് ചൈല്‍ഡ് ഹോമുകളിലാണ് താമസിപ്പിക്കുന്നത്.
എന്നാല്‍ ഇനി മുതല്‍ 10നും 18വയസിനും ഇടയില്‍ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്റെ തീരുമാനം. സ്വന്തം ജില്ലയിലെ താമസവും മാതാപിതാക്കളുടെ സാമീപ്യവുമാണ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തങ്ങാന്‍ ഇരകള്‍ക്ക് സഹായകമായത്. സര്‍ക്കാര്‍ കേന്ദ്രത്തിലെ ഇരകളുടെ താമസം പോക്‌സോ പ്രതികള്‍ക്ക് സ്വാധീനിക്കുന്നതിലും തടസമായിരുന്നു. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം.