നിപ വൈറസ്: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

K.K-SHYLAJA

കോഴിക്കോട്: നിപ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ പ്രകൃതി ചികിത്സ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. സര്‍ക്കാര്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാകാര്യങ്ങളും തുറന്നുപറയുന്നുണ്ട്. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കുന്നതും ഇത്തരകാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Top