കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചു: കെ.കെ ശെലജ

kk-shailajaaaa

തിരുവനന്തപുരം: കയ്യൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി ശൈലജ ടീച്ചര്‍.

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി അക്രഡിറ്റേഷന്‍ കരസ്ഥമാക്കുകയും ചെയ്തു.

കാസര്‍ഗോഡ് ജില്ലയില്‍ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍ ക്യൂ എ എസ് അംഗീകാരം ലഭിച്ചിരിക്കുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.

Top