ഷിയാമെന്‍ :പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനിസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തി. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ചൈനയിലെ ഷിയാമെനിലായിരുന്നു ചര്‍ച്ച.
പഞ്ചശീല തത്വങ്ങള്‍ അടിസ്ഥാനമാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഷി ജിന്‍പിങും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം വേണമെന്നും ജിന്‍പിങും പറഞ്ഞു.
ഇതിനിടെ മികച്ച നിലയില്‍ ബ്രിക്‌സ് ഉച്ചകോടി നടത്തിയ ചൈനയ്ക്ക് നരേന്ദ്രമോദി അഭിനന്ദനവും അറിയിച്ചു.
മുഖാമുഖം വെല്ലുവിളിച്ച ദോക്‌ലാ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.