തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വേനല്‍ കനത്തതോടെ സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. വ്യാഴാഴ്ച 70 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതവും 38 പേര്‍ക്ക് സൂര്യാതപവും 30 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകളും രൂപപ്പെട്ടു.
ആലപ്പുഴയിലാണ് കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത് 14. എറണാകുളത്ത് ഏഴും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, തിരുവന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ക്കും പൊള്ളലേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു.